KPSC : Online Aptitude Test For Engineering Colleges

watch_later Friday 15 February 2019



Click here to register for exam


സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി പി.എസ്.സി ഓൺലൈൻ പരീക്ഷ....!!!

പി.എസ്.സി ഓൺലൈൻ പരീക്ഷകൾ സംസ്ഥാനത്തെ എഞ്ചിനീയയറിങ് കോളേജുകളിൽ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ മൂന്നും നാലും വർഷ വിദ്യാർത്ഥികൾക്കായി 2019 മാർച്ച് 9 ന് ഒരു ജനറൽ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം എഞ്ചിനീയറിങ് കോളേജുകളിലാണ് ഇതിനുള്ള സൗകര്യം ഉണ്ടാവുക. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആദ്യ പതിനായിരം പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയുകയുള്ളൂ. വിദ്യാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ വെബ്സൈറ്റ് വഴി (www.keralapsc.gov.in) സൗകര്യപ്രദമായ കേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫീസ് ഇല്ല.

ഈ പരീക്ഷയിൽ വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പി.എസ്.സി സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നൽകുന്നതാണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്ക് ആക്ടിവിറ്റി പോയിന്റ് നൽകുന്നതാണ്. സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന പത്ത് പേർക്ക് പ്രത്യേക സമ്മാനം നൽകുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.02.2019.

അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് 01.03.2019 മുതൽ 09.03.2019 വരെ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സിലബസിനും www.keralapsc.gov.in സന്ദർശിക്കുക.

എല്ലാ സാങ്കേതിക സർവകലാശാല വിദ്യാർഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


To download syllabus click here






sentiment_satisfied Emoticon