എം.വി.പൈലി അവാര്‍ഡ് KTU VC ക്ക്

watch_later Thursday, 20 July 2017
രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിചക്ഷണന്കൊച്ചി സര്‍വ്വകലാശാല നല്‍കിവരുന്ന പ്രൊഫ. എം.വി.പൈലി അവാര്‍ഡിന്റെ 2017 വര്‍ഷത്തേക്കുള്ള പുരസ്‌കാരത്തിനായി കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. കുഞ്ചറിയ പി ഐസക്കിനെ തിരഞ്ഞെടുത്തു. വൈസ്ചാന്‍സലറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പരിഗ്ണിച്ച ഒമ്പത് നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഇദ്ദേഹത്തെ തീരുമാനിച്ചത്. 32 വര്‍ഷക്കാലം എന്‍ജിനീയറിങ് അധ്യാപകനായിരുന്ന ഡോ. കുഞ്ചറിയ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍, എ.ഐ.സി.ടി.ഇ. മെമ്പര്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള ഭാരതത്തിലെ സര്‍വ്വകാലാശാലകള്‍, ദേശീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകരെയാണ് ഈ അവാര്‍ഡിനായി പരിഗണിക്കുക. സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

News from Mathrubhumi news

Related Post



sentiment_satisfied Emoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
-_-
(o)
[-(
:-?
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
$-)
(y)
(f)
x-)
(k)
(h)
(c)
cheer
(li)
(pl)